ഒളിംപിക്സിൽ പങ്കെടുത്തു നാറിയ കാലം

കഴിഞ്ഞ ദിവസം ഞാൻ ഇതിന്റെ ആമുഖം പറഞ്ഞായിരുന്നു. അത് മിസ് ആയി പോയവർക്ക് ലിങ്ക് ഇതാണ്. ഇന്ന് എന്റെ ഓർമയിൽ വരുന്നത് വീട്ടിൽ റ്റി വി വന്ന ദിവസം ആണ്.

Binu Alex
Hazy Memoirs

--

Photo by Edan Cohen on Unsplash

വായിക്കുന്ന എല്ലാ വായനക്കാർക്കും എന്റെ നമസ്കാരം. ഇതൊരു ശബ്ദ ലേഖനം ആണ്. ഇത് ഒരു പോഡ്കാസ്റ്റ് ആയിട്ട് കോവിഡ് കാലത്തു പ്രസിദ്ധികരിച്ചതാണ്. അതിന്റെ ട്രസ്റൻക്രിപ്ട് ആണ് ഇത്. നിങ്ങകള് ഇത് കേൾക്കണമെങ്കിൽ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

കഴിഞ്ഞ ദിവസം ഞാൻ ഇതിന്റെ ആമുഖം പറഞ്ഞായിരുന്നു. അത് മിസ് ആയി പോയവർക്ക് ലിങ്ക് ഇതാണ്. ഇന്ന് എന്റെ ഓർമയിൽ വരുന്നത് വീട്ടിൽ റ്റി വി വന്ന ദിവസം ആണ്. അന്ന് ഞാൻ ഏഴിലോ എട്ടിലോ ആണ് പഠിക്കുന്നത്. ഒരു രസകരമായ സംഭവം കണ്മുൻപിൽ തെളിഞ്ഞു വരുന്നു.

ഞാൻ താമസിച്ച സൊസൈറ്റിയിൽ ആർക്കും ടി വി ഇല്ല. ടി വി യെ പറ്റി കേട്ടിട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള സെയിൽസ് ഇന്ത്യ എന്ന് പറയുന്ന ഒരു കട പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇലക്ട്രോണിക് സാമഗ്രികൾ കിട്ടുന്ന കട.

ഇന്ന് ഈ പ്രസ്ഥാനം വളർന്നു ഒരു ഫ്രെഞ്ചിസീ മോഡൽ ആയിട്ട് നൂറോളും കടകൾ ഉണ്ട് ഗുജറാത്തിന്റെ പല നഗരത്തിൽ.

അതിൽ അന്ന് ജോലി ചെയ്യുന്നതോ എല്ലാം മലയാളികൾ. ഒരു കണ്ണാടി കൂടിൽ മൂന്നാലു ടി വി പ്രദർശിപ്പിക്കാൻ വെച്ചിട്ടുണ്ടായിരുന്നു. ഞാൻ എന്റെ താമസ സ്ഥലത്തിൽ നിന്നും അധിക ദൂരം ഇല്ലാത്തിതിനാൽ ഈ അത്ഭുതം കാണാൻ തന്നെ തീരുമാനിച്ചു.

അന്ന് ആകെ ഉണ്ടായിരുന്ന ഒരേ ഒരു വാഹനം തുരുമ്പു പിടിച്ച ഒരു സൈക്കിൾ ആയിരുന്നു. അതും പപ്പയുടെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരാൾ കളഞ്ഞത്. ഞങ്ങൾ ചേട്ടനും അനിയനും കൂടി എണ്ണ ഉപയോഗിച്ച് കുറച്ചൊക്കെ തുരുമ്പു മാറ്റി എടുത്തു അടുത്തുള്ള സൈക്കിൾ കടയിൽ പോയി കടം പറഞ്ഞു ഒരു പഴയ ടയറും ട്യൂബും മാറ്റിയിട്ടു ഈ ഇരുചക്ര വാഹനം ഏതോ മഹാനായ പുഷ്പ വിമാനം പോലെ ഉപോയോഗിച്ചിരുന്ന കാലം. പപ്പക്ക് അന്നത്തെ കാലത്തേ ഒരു പഴയ പ്രിയ സ്കൂട്ടർ ഉണ്ടായിരുന്നു. അതിൽ ഇടാൻ ഉപയോഗിച്ചുരുന്ന എണ്ണയാണ് സൈക്കിൾ തുരുമ്പു മാറ്റാൻ ഉപയാഗൊച്ചിരുന്നത് .

ഞാനും എന്റെ അനിയനും കൂടി ഞങ്ങൾ ഉപയോഗിച്ചുരുന്ന ഈ പൊട്ടിയ സൈക്കിൾ എടുത്തു ഈ കണ്ണാടി കൂട്ടിൽ എത്തി. ഞങ്ങൾ വന്നത് വീട്ടിൽ ആരും അറിഞ്ഞിട്ടില്ല. എളുപ്പം തിരിച്ചു പോകുകയും ചെയ്യണം. ഒരുമാതിരി സന്ധ്യ ആയിപ്പോൾ ആണ് വീട്ടിൽ നിന്നും ഇറങ്ങിയത്.

അന്ന് ആകെ ഉണ്ടായിരുന്നത് ദൂരദർശൻ മാത്രമായിരുന്നു. അതിലും ഇറക്കുമതി ചെയ്‌ത പരമ്പരകൾ ആയിരുന്നു മിക്കവാറും നടന്നു കൊണ്ടിരുന്നത്.

ആഴ്ചയിൽ ഒരു ദിവസം ആയിരുന്നു പല പരിപാടികൾ കാണിച്ചു കാണിച്ചു കൊണ്ട് ഇരുന്നത്. ഒന്നോ രണ്ടോ ദിവസം രാത്രി എട്ടു മണിക്ക് സിനിമ പാട്ടുകൾ ആയിരിക്കും.

വൈകിട്ട് ഏഴു മണി ആകുമ്പോൾ ഈ സംഗീതത്തോടെയായിരുന്നു ടി വി തുടങ്ങുത്. പിന്നിതു ഇത് ആര് മണിയായി.

നിങ്ങളിൽ മിക്കവാറും പേർക്കും ഇത് നല്ല പരിചയം ആണ് എന്ന് വിശ്വസിക്കുന്നു. ഏഴു മണിക്കാണ് തുടങ്ങുന്നതെങ്കിലും ആറു മണി തൊട്ടു ടി വി വച്ച് കൊണ്ടിരിക്കും. അഥവാ നേരത്തെ തുടങ്ങിയാലോ? ഈ സംഗീതമോ തീരുന്നതും ഇല്ല.

ഞങ്ങൾ രണ്ടും ആ കണ്ണാടി കൂടിന്റെ മുമ്പിൽ നീക്കുകയാണ്. സന്ധ്യക്ക്‌ ഏഴു മണി.

ഇത് തീർന്നതും ഒരു നീണ്ട പട്ടിക വരും. രാത്രി പത്തോ പതിനൊന്നോ മണിക്ക് ദൂരദർശൻ എല്ലാം മടക്കി ആ നീല സ്ക്രീൻ പിറ്റേ ദിവസം ഏഴു മാണി വരെ കാണിച്ചു കൊണ്ടിരിക്കും. പക്ഷെ ഒരു മൂന്നു മണിക്കൂർ നടക്കുന്ന പരിപാടിയുടെ പട്ടിക പറയാൻ വേണ്ടി അര മണിക്കൂർ എടുക്കും. നാശം ഇതെപ്പോഴാ ഒന്ന് തുടങ്ങുന്നത് എന്ന് വിചാരിച്ചു പോകും. എന്നാൽ തുടങ്ങുന്നതോ ആദ്യത്തെ പരിപാടി കൃഷി ദർശൻ. കൃഷിയുമായിട്ടു ഒരു ബന്ധവും ഇല്ലാത്ത പലരും ടി വി യുടെ പൈസ മുടക്കിയത് കൊണ്ട് മുഴുവൻ പിഴിഞ്ഞെടുക്കുവാൻ അരി ചോരക്കാൻ വേണ്ടി എത്ര വെള്ളം ഒഴിക്കണം എന്നറിയാത്തവർ ഏക്കറുക്കോളും നീണ്ടു കിടക്കുന്ന ഭൂമിയിൽ ഒഴിക്കുന്ന വെള്ളത്തിന്റെയും പിണ്ണാക്കിന്റെയും പരിപാടി കണ്ടു കൊണ്ടിരിക്കുകയാണ്.

ഇന്ന് ഇങ്ങനെ ഒരു പ്രോഗ്രാം കാണാൻ മടിയാണ്. പക്ഷെ അന്ന് ഇതിനെകാൾ വലിയ ഒരു സംഭവം ഇല്ല. കണ്ടു നിന്ന് സമയം പോയതറിഞ്ഞില്ല. രാത്രി എട്ടു മണി. ലൂസി ഷോ തുടങ്ങി. വിട്ടു പോരാൻ തോന്നിയില്ല. എട്ടര വരെ നിന്നു.

ഞങ്ങളെ കാണാതായിട്ട് ഇപ്പോൾ കൃത്യം രണ്ടു മണിക്കൂർ. വീട്ടിൽ ആകെ വേവലാതി. മമ്മി അടുത്തുള്ള മലയാളി കുടുംബത്തോട് പപ്പയെ അറിയിക്കാൻ അഭ്യർത്ഥന നടത്തി. കര്യാലയം അടുത്തതായതു കൊണ്ട് പപ്പാ എളുപ്പം വീട്ടിൽ എത്തി. സാധാരണ പാതി രാത്രി ആകുമ്പോൾ ആണ് എത്തുന്നത്.

അന്വഷണം തുടങ്ങി. ലൂസി ഷോ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു ഷോ ആയിരുന്നു. ഒരു ബുധനാഴ്ച ആയിരുന്നു എന്നാണ് എന്റെ ഓർമ . ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഇരുട്ട് കൂടി എന്ന്. ഷോ തീരാതെ എങ്ങനെ വീട്ടിൽ പോകും? എട്ടര ആയപ്പോൾ ഒരു വിരാമം വന്നു. ഇനി നിന്നാൽ പന്തികേടാകും എന്ന് ഒരു തോന്നല് കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.

ഇന്ന് സബർ മതി നടിയുടെ മുകളിൽ പല പാലങ്ങൾ ഉണ്ട്. പക്ഷെ ഗാന്ധി ബ്രിഡ്ജ് അന്നത്തെ ഒരു വലിയ കവാടം ആയിരുന്നു അഹമ്മദാബാദിന്റെ കിടക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്നത്. സൈക്കിൾ നോക്കിയപ്പോൾ കാറ്റില്ല. എന്നാൽ നടന്നു തന്നെ പോകാം എന്ന് കരുതി. ഈ പാലത്തിന്റെ രണ്ടു വശവും ആൾക്കാർക്കു നടക്കാൻ ഒരു ചെറിയ ഇടവഴി പോലെ ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിൽ കൂടെയാണ് സൈക്കിൾ പലരും കൊണ്ട് പോകുന്നത്.

സബർ മതി നദിയുടെ തീരത്തു ഈ ഗാന്ധി പാലത്തിന്റെ കീഴെ നൂറോളം ആൾക്കാർ താമസിക്കുന്നുണ്ട്. മഴ കാലത്തു വെള്ളം കേറുമ്പോൾ ഇവർ ഒഴിഞ്ഞു പോകും. മഴ കഴിയുമ്പോൾ തിരിച്ചു വരും. അന്നത്തെ കാലത്തു സർക്കസ് വരെ നടന്നിരുന്നത് സബർ മതിയുടെ മധ്യത്തിലാണ്. നദി എന്ന് പേര് മാത്രമേ ഇതിനു ഉണ്ടായിരുന്നുള്ളു. വെള്ളം വളരെ അപൂർവം. നഗരത്തിൽ വരുന്ന വെള്ളം മഴയത്തു ഒഴുകി എത്തിച്ചേരുന്ന ഒരു കലവറ ആയി അധപതിച്ചു പോയ ഒരു നദി. ഈ നദിയുടെ ആദ്യമോ അവസാനവമോ ഇല്ല. ഇന്ന് ഈ നദി ഒരു തടാകം ആയി മാറിയിരിക്കുകയാണ്. നർമദയിൽ നിന്നും വെള്ളം അടിച്ചു കയറ്റുകയാണ് ഇതിന്റെ സൗന്ദര്യം നില നിർത്താൻ. റിവർ ഫ്രന്റ് വേണമെങ്കിൽ റിവർ വേണമല്ലോ.

ഈ നദിയുടെ കരയിൽ അന്ന് താമസിച്ചിരുന്ന സ്ഥലവാസികൾ വാഗ്രി എന്ന് അറിയപ്പെടുന്ന ഡി നോട്ടിഫൈഡ് ട്രൈബ് അഥവാ സർക്കാരിന്റെ ജാതി മതത്തിന്റെ പട്ടികയിൽ ഇല്ലാത്ത ഒരു ജാതിയിൽ പെട്ട ആൾകാർ ആയിരുന്നു. പച്ചക്കറി വിറ്റും, അറ്റ കുറ്റ പണികൾ ചെയ്തും ജീവിച്ചു പോന്ന ഇവർക്കു കുളിക്കാൻ കുളിമുറിയോ വെളിയിലിറങ്ങാൻ കക്കൂസോ ഇല്ലായിരുന്നു. ഇരുട്ടിന്റെ മറവിൽ നദിയുടെ നടുക്ക് മുതിർന്നവരും ഈ പാലത്തിന്റെ കാൽനട സ്ഥലത്തു പിള്ളാരും ഇരുന്നു വെളിയിൽ ഇറങ്ങുമായിരുന്നു. രാവിലെ ഇത് മുഴുവനും വാരി കളയാൻ വേറൊരു ജാതി കാർ വരുമായിരുന്നു. അവരെ പറ്റി പിന്നൊരു ദിവസം പറയാം. രാവിലെ ഒരു എട്ടര ആകുമ്പോൾ എല്ലാം വൃത്തിയാകും.

ഈ പാലത്തിന്റെ മുകളിൽ ഈ കാൽനട വഴിയിൽ കേറുമ്പോൾ ആണ് പപ്പയുടെ സ്കൂട്ടർ പായുന്നത് കണ്ടത്. ഈ നേരത്തു എവിടെ പോകുകയാണ് എന്ന് മനസ്സിൽ വിചാരിച്ചു ഞങ്ങൾ അലറി വിളിച്ചു. പപ്പാ സ്കൂട്ടർ നിർത്തി തിരിഞ്ഞു നോക്കി. കണ്ടപ്പോൾ കാശിനു കൊള്ളാത്ത ഒരു സൈക്കിൾ പിടിച്ചു, നിക്കറും കീറി പറിഞ്ഞ ഷർട്ടും ധരിച്ചു രണ്ടു പരട്ട പിള്ളാര്. ഇരുട്ടായതു കൊണ്ട് തിരിച്ചറിഞ്ഞല്ലെന്നു തോന്നി. “എവിടെ പോകുവാ?” ഞാൻ ചോദിച്ചു.

ആഹാ നിങ്ങളായിരുന്നോ. നീ എന്താ എന്നോട് ചോദിക്കുന്നത്. നിക്കേടാ അവിടെ. അടി ഉറപ്പായി.

അന്നത്തെ മാതാ പിതാക്കൾ മുന്നറിയിപ്പ് തന്നു കൊണ്ടാണ് തല്ലുന്നത് . ഞങ്ങളെല്ലാം തല്ലു കൊണ്ട് വളർന്നതാണ്. പക്ഷെ ഇന്നത്തെ കാലത്തേ പിള്ളേരോട് അത് നടക്കുമെന്ന് തോന്നുന്നില്ല. അത് മാത്രമല്ല. നിക്കട അവിടെ എന്നത് അന്നത്തെ കാലത്തേ മുന്നറിയിപ്പായിരുന്നു. ഇന്ന് അത് പറയുമ്പോൾ ഓടി പോകാൻ സ്ഥലവും ഇല്ല.

പക്ഷെ ഞങ്ങൾ അന്ന് നിന്നിരുന്നത് ഒരു പാലത്തിന്റെ മുകളിൽ ആയിരുന്നു. താഴോട്ടു ചാടാം എന്ന് വിചാരിച്ചു. പക്ഷെ രണ്ടു പ്രശം. നദിയിൽ വെള്ളം ഇല്ല. വെറും മണൽ മാത്രം. രണ്ടാമത് വെള്ളം ഉണ്ടായിരുന്നെങ്കിലും നീന്താൻ അറിയില്ല. നേരെ ഓടുക മാത്രമായിരുന്നു ആകെ ഉള്ള ഒരേ ഒരു വഴി. രണ്ടും കല്പിച്ചു സൈക്കിൾ പിടിച്ചു ഓടി. തുരുമ്പു പിടിച്ച സൈക്കിൾ ആയിരുന്നെങ്കിലും എവിടെ എങ്കിലും ഒന്ന് പോകണം എന്നുണ്ടെങ്കിൽ ഒരേ ഒരു കച്ചി തുരുമ്പു ആയിരുന്നു ഈ സൈക്കിൾ. അത് കളഞ്ഞാൽ തിരിച്ചു കിട്ടുമോ എന്ന് ഉറപ്പില്ലായിരുന്നു.

റോഡിൽ കു‌ടെ ഓടിയാൽ വണ്ടി ഇടിക്കും. കാൽനട പാത വച്ച് പിടിച്ചു. ദാ വഴി മുഴുവൻ വരിയിൽ പിള്ളേർ ഇരുന്നു വെളിക്കിറങ്ങുന്നു. ഒന്നുകിൽ സൈക്കിൾ ഈ പിള്ളേരുടെ മുകളിൽ കൂടി പറപ്പിക്കണം അഥവാ കാല് ചവിട്ടാൻ കിട്ടുന്ന വളരെ കുറച്ച സ്ഥലത്തു കൂടി ഒളിമ്പിക്സ് കളി സ്റെപ്പ്ൾ ചെയ്‌സ് പോലെ ചാടി ചാടി പോകണം. അതിനു പരിശീലനം ഇല്ല താനും, അത് പഠിച്ചെടുക്കാൻ സമയവും ഇല്ല.

പക്ഷെ അറിയുന്ന തന്ത്രം വച്ച് ഓടി. പാലം കഴിഞ്ഞപ്പോൾ മനസിലായി ശരീരം മുഴുവൻ ഒരു കക്കൂസ് ആയി മാറി എന്ന്. ഇത് കൊണ്ട് വീട്ടിൽ കേറാൻ പറ്റില്ല. അവിടെ നിന്നു . നിമിഷങ്ങൾ കൊണ്ട് പപ്പാ എത്തി.

രണ്ടു വച്ച് തരണമെന്ന് തോന്നിയെങ്കിലും ശരീരത്തിൽ തൊടാൻ നല്ല ധര്യവും ഒരു സോപ്പ് കൂടു വേണമായിരുന്നു. അന്നത്തെ കാലത്തു റോഡ് സൈഡിൽ തുണി കഴുകാൻ പൈപ്പ് ഉണ്ടായിരുന്നു. പക്ഷെ രാത്രി സമയം ആയതു കൊണ്ട് പൈപ്പിൽ വെള്ളം ഇല്ലായിരുന്നു. അടുത്ത് താമസിക്കുന്ന ഒരു വീട്ടിൽ നിന്നും രണ്ടു ബക്കറ്റ് വെള്ളം എടുത്തു തലയിൽ കൂടെ ഒഴിച്ച്. ഒരുമാതിരി വൃത്തിയായി എന്ന് തോന്നിയപ്പോൾ വീട്ടിൽ വരാൻ പറഞ്ഞു.

വീട്ടിൽ എത്തി സോപ്പ് തേച്ചു കുളിച്ചു കഴിഞ്ഞപ്പോൾ അടി കിട്ടുമെന്ന് തോന്നി. പക്ഷെ കിട്ടിയില്ല.

ഒരാഴ്ച കഴിഞ്ഞപ്പോൾ അടുത്ത് താമസിക്കുന്നതും സെയിൽസ് ഇന്ത്യയിൽ ജോലി ചെയ്തിരുന്നതും ഞങ്ങൾ അച്ചന്കുഞ്ഞു അച്ചായൻ എന്ന് വിളിച്ചിരുന്ന ഒരു നല്ല മനുഷ്യൻ വീട്ടിൽ ടി വി വാങ്ങിച്ചു കൊണ്ട് വന്നു. എന്റെ വീട്ടിൽ അല്ല, പുള്ളിക്കാരന്റെ സ്വന്തം വീട്ടിൽ. അന്ന് മുതൽ എല്ലാ ദിവസവും എട്ടു മണി തൊട്ടു പത്തു മണി വരെ ഈ ടി വി യുടെ മുന്നിൽ ആയി.

അന്ന് ഒരു റൂമും അടുക്കളയും ഉള്ള ഒരു വാടക വീട്ടിൽ ആണ് താമസിച്ചിരുന്നതു. പലരും ഒരു മുറിയിൽ മാത്രം. ഞങ്ങൾ കൊടുത്തിരുന്നത് നൂറ്റമ്പതു രൂപ വാടക. പ്രയാസങ്ങൾ എല്ലാം സൗജന്യമായിട്ടു കിട്ടുമായിരുന്നു. ലാഭ വിഹിതം ആയിട്ട് അയൽക്കാരുമായിട്ടു ചുട്ട വഴക്കുകൾ. പല ആൾക്കാരും കുളിമുറിയും കക്കൂസും പങ്കിടുന്ന കാലം. ഈ വീടുകൾ വാടകക്ക് കൊടുക്കാൻ വേണ്ടി ഉണ്ടാക്കിയത് അല്ല. ചേട്ടനിയന്മാർ വളർന്നു വരുമ്പോൾ രാത്രി കിടക്കാൻ വേണ്ടി ഉണ്ടാക്കി വച്ച സംരംഭം.

തെക്കിൽ നിന്നും വരുന്ന മലയാളികൾക്കും തമിഴർക്കും താമസിക്കാൻ വീട് വേണം. ഇറച്ചിയും മീനും തിന്നുന്ന ഈ ആൾക്കാർക്ക് എളുപ്പം വീട് കിട്ടില്ല. ഇന്ന് നാട്ടിൽ പുറത്തു നിന്നും വരുന്ന എല്ലാ തൊഴിലാളിൾക്കും കണ്ണടച്ച് ബംഗാളി എന്ന് പേരിട്ടു വിളിക്കുന്നത് പോലെ, തൊലി കറുത്തതോ അണ്ട പിണ്ട ഭാഷ പറയുന്ന എല്ലാവരയെയും മദിരാസി എന്നാണ് പൊതുവെ അറിയപ്പെടുന്നത്. മിക്കവാറും ആരും കേരളത്തെ പറ്റി കേട്ടിണ്ടുണ്ടോ അത് വരെ സംശയം ആയിരുന്നു. പക്ഷെ ഇന്ന് മലയാളികൾ കണ്ടതിനെ കാൽ കൂടുതൽ സ്ഥലം കേരളത്തിൽ മലയാളികൾ അല്ലാത്തവർ കണ്ടു കഴിഞ്ഞു. എന്താ വല്ല സംശയം ഉണ്ടോ? ഒരു കാര്യം ചോദിക്കട്ടെ. നിങ്ങളിൽ എത്ര പേര് മൂന്നാർ പോയിട്ടുണ്ട്?

ബാ ഇനി ഈ കുളിമുറി ഇല്ലാത്ത വീട്ടിലേക്കു തിരിച്ചു വരാം . ഉള്ള സ്ഥലം എല്ലാം വാടകക്ക് കൊടുത്തിട്ടു ചേട്ടനിയന്മാരും അവരുടെ കുടുംബവും ഉള്ള സൗകര്യത്തിൽ ഒത്തു കൂടും. ഒരു കുടംബത്തിനു താമസിക്കാൻ ഉണ്ടാക്കിയ സൗകര്യം വാടകക്ക് താമസിക്കുന്ന രണ്ടോ മൂന്നോ കുടുംബങ്ങൾക്ക് പങ്കു വെക്കും. സ്വാഭാവികമായും കുളി കക്കൂസ് സൗകര്യങ്ങൾ എല്ലാം പങ്കു ഇടേണ്ടി വരും. ഇങ്ങനെ പങ്കിടേണ്ടി വന്ന കഥകൾ നർമകരമാണ്. അത് വേറെ ഒരു നേരത്തു പറയാം.

രാത്രി എട്ടു മണി തൊട്ടു പാതി രാത്രി വരെ ഓഫീസിൽ നിന്നും വരുന്നവർക്ക് ജോലി തിരക്കാണ്. പരിപാലിക്കണം, ഊണ് കഴിക്കണം, തുണി കഴുകണം പിള്ളേരെ പഠിപ്പിക്കണം പിന്നെ ഭർത്താക്കന്മാരുടെ വളിച്ച മുഖം സഹിക്കണം. അന്നത്തെ ഭർത്താക്കന്മാർ നിരാശ സ്ഥിരമായി മുഖത്ത് കൊണ്ട് നടക്കുന്ന കാലമായിരുന്നു. ഇതിന് പല കാരണങ്ങൾ ഉണ്ട്. അതിൽ മുഖ്യമാണ് ജോലി സംതൃപ്തിയുടെ കുറവ്. പലരും അവര് സ്വപ്നം കണ്ട ജോലി ഒന്നുമല്ല ചെയ്തിരുന്നതു. ഈ നൈരാശ്യം ഒന്നുകിൽ മക്കളിലോ, ഭാര്യയിലോ അതോ മദ്യത്തിലോ തീർക്കും. യാതൊരു സ്വകാര്യത ഇല്ലാത്ത കാലം.

ഇതിന്റെ ഇടയിൽ ഞങ്ങൾ പുറത്തു നിൽക്കുന്നു- ടി വി ഒന്ന് ഓൺ ചെയ്തു കിട്ടാൻ. ഞങ്ങൾ രണ്ടും മാത്രമല്ല. വേറെ പിള്ളാരും ഉണ്ട്. ആ പരിസരത്തു വരുന്ന ആകെ ഒരേ ഒരു ടി വി ആണ്. എല്ലാവര്ക്കും ഇരിക്കാൻ റൂമിൽ സ്ഥലം ഇല്ല. ജനാലകൾ തുറന്നിട്ടുണ്ട്. നേരെ മുമ്പിലുള്ള ഫ്ലാറ്റിന്റെ വരാന്തയിൽ കുറഞ്ഞത് ഒരു പതിനഞ്ചു പേര് നിക്കുന്നുണ്ട് ടി വി കാണാൻ. അത് കൊണ്ട് വീടിന്റെ അകത്തു ഇരിക്കുന്നവർക്ക് ഇരുന്ന് കാണേണ്ടി വരും. ഒന്ന് എണ്ണിച്ചു നിന്നാൽ പുറത്തു നിന്നും കൂവൽ വരും ഇരിക്കാൻ. ചിത്രഹാർ, ലൂസി ഷോ സ്റ്റാർ ട്രെക്ക് എന്ന് വേണ്ട ഒരു ഷോ പോലും വിടില്ല. അന്ന് വീട്ടുകാർക്ക് എത്ര പ്രയാസം ഉണ്ടാകും എന്ന് ഒരിക്കലും ആലോചിച്ചില്ല. കുറെ മാസങ്ങൾക്കു ശേഷം വീട്ടിൽ ടി വി വന്നു. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് crown ടി വി. ആൾക്കാരുടെ പ്രയാസങ്ങൾ കണ്ടിട്ട് ടി വി ഞങ്ങൾ ജനാലയിൽ തന്നെ പിടിപ്പിച്ചു. ഒരുമിച്ചു ഒരു അമ്പതു പേർക്ക് കാണാവുന്ന ഒരു സൗകര്യം ഒരുക്കി കൊടുത്തു. ഇന്നത്തെ പല തിയറ്ററുകളിൽ അമ്പതോ അറുപതോ ആൾക്കാരാണ് ഇപ്പോൾ ഒരു സിനിമ കാണാൻ ഉണ്ടാകുന്നതു. അത് വച്ച് നോക്കുമ്പോൾ ഞങ്ങൾ ഒരു തീയേറ്റർ നടുത്തുവാരുന്നോ എന്ന് വരെ ആലോചിക്കാതിരിന്നില്ല. ഈ താഴെ കാണുന്ന ലിങ്കിൽ നിങ്ങള്ക്ക് ഇത് കേൾക്കാം

--

--

Binu Alex
Hazy Memoirs

Editor, Ground Reporter, Podcast Producer, Traveller, Driver, Care taker, Offender, Defender